Breaking News

ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 30,000-ത്തിലധികം ആരാധകര്‍ക്ക് മുന്നില്‍ പരിശീലനം നടത്തി മെസ്സിയും സംഘവും

 

അമാനുല്ല വടക്കാങ്ങര

ദോഹ: ഫ്രഞ്ച്, യൂറോപ്യന്‍ ഫുട്ബോള്‍ ഹെവിവെയ്റ്റ്സ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ബുധനാഴ്ച തങ്ങളുടെ മിഡില്‍ ഈസ്റ്റ് ശീതകാല പര്യടനം ആരംഭിച്ചു. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ എത്തിയ 30,000-ത്തിലധികം ആരാധകര്‍ക്ക് മുന്നിലാണ് പരിശീലനം നടത്തിയത്.

ക്ലബിന്റെ പങ്കാളികള്‍ ദോഹയില്‍ സംഘടിപ്പിച്ച നിരവധി ആക്ടിവേഷനുകളില്‍ പങ്കെടുക്കുന്നതിനായി ബുധനാഴ്ച നേരത്തെ ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് പിഎസ്ജി എത്തിയത്.

ലോകകപ്പ് ജേതാവ് ലയണല്‍ മെസ്സി, റണ്ണര്‍അപ്പ് കെലിയന്‍ എംബാപ്പെ, ബ്രസീല്‍ താരങ്ങളായ നെയ്മര്‍, ക്യാപ്റ്റന്‍ മാര്‍ക്വിനോസ്, മൊറോക്കന്‍ സെന്‍സേഷന്‍ അക്രഫ് ഹക്കിമി എന്നിവരുള്‍പ്പെടെയുള്ള താരനിരയെ കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിച്ചു.