Breaking News

അപെക്‌സ് ബോഡി തെരഞ്ഞെടുപ്പ് , നോമിനേഷന്‍ ഇന്ന് അവസാനിക്കും

 

അമാനുല്ല വടക്കാങ്ങര

ദോഹ. അപെക്‌സ് ബോഡി തെരഞ്ഞെടുപ്പ് , നോമിനേഷന്‍ ഇന്ന് അവസാനിക്കും .
ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ഈ മാസം നടക്കുന്ന തെരഞ്ഞെടുപ്പിന് നോമിനേഷന്‍ ഇന്ന് അവസാനിക്കും. നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന സമയം നാളെ (ഫെബ്രുവരി 8) ആണ്. ഫെബ്രുവരി 10 ന് മല്‍സരാര്‍ഥികളുടെ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 17 ന് ഓണ്‍ലൈന്‍ ആയാണ് തെരഞ്ഞെടുപ്പ് നടക്കുക. സമയം പിന്നീട് അറിയിക്കും.

Related Articles

Back to top button
error: Content is protected !!