Breaking News

ഖത്തര്‍ സ്റ്റാര്‍സ് ലീഗ് സെമി ഫൈനല്‍ മത്സരത്തിലെ വരുമാനം തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പബാധിതര്‍ക്ക് നല്‍കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് (ക്യുഎസ്എല്‍) ഖത്തര്‍ കപ്പ് 2023 ചാമ്പ്യന്‍ഷിപ്പിന്റെ രണ്ട് സെമി ഫൈനല്‍ മത്സരങ്ങളില്‍ നിന്നുള്ള ടിക്കറ്റ് വില്‍പ്പന വരുമാനം സിറിയയിലും തുര്‍ക്കിയിലും ഉണ്ടായ ഭൂകമ്പത്തില്‍ നാശം വിതച്ചവര്‍ക്ക് പിന്തുണ നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. അല്‍ സദ്ദ് ക്ലബ്ബിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരമാണ് മല്‍സരം.

ഭൂകമ്പ ബാധിതര്‍ക്ക് സഹായഹസ്തം നല്‍കുകയെന്ന കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് തീരുമാനമെന്നും എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.