Breaking News

ജര്‍മ്മനിയിലെ അറബ് യൂണിയന്‍ ഫോര്‍ ടൂറിസ്റ്റ് മീഡിയയുടെ മികച്ച ടൂറിസം കായികമേള അവാര്‍ഡ് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ജര്‍മ്മനിയിലെ അറബ് യൂണിയന്‍ ഫോര്‍ ടൂറിസ്റ്റ് മീഡിയയുടെ മികച്ച ടൂറിസം കായികമേള അവാര്‍ഡ് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 നേടി. അറബ് മണ്ണില്‍ നടന്ന മികച്ച ടൂറിസം കായികമേളയായിരുന്നു ഫിഫ 2022 ലോകകപ്പ് ഖത്തറെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.
മാര്‍ച്ച് 7 മുതല്‍ 9 വരെ ജര്‍മ്മനിയില്‍ നടന്ന ഐടിബി ബെര്‍ലിനോടനുബന്ധിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.