Breaking News

ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേളയ്ക്ക് ഇന്ന് തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ: ഭക്ഷണ പ്രിയരുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളവതരിപ്പിക്കുന്ന പന്ത്രണ്ടാമത്
ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേളയ്ക്ക് ഇന്ന് വൈകുന്നേരം 4 മണിക്ക് ലുസൈല്‍ ബൊളിവാര്‍ഡില്‍ തുടക്കമാകും.

ലോകകപ്പ് ഖത്തര്‍ 2022 ഫൈനല്‍ ആഘോഷങ്ങള്‍ക്ക് പേരുകേട്ട ലുസൈല്‍ ബൊളിവാര്‍ഡിലെ പ്രസിദ്ധമായ ലുസൈല്‍ ടവറുകള്‍ക്കിടയിലുള്ള അല്‍ സാദ് പ്ലാസയിലെ മനോഹരമായമായ പശ്ചാത്തലത്തില്‍ നടക്കുന്ന ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ഹൃദ്യമാകും.