Breaking News

നെയ്മറിന്റെ കണങ്കാല്‍ ശസ്ത്രക്രിയ വിജയകരം

അമാനുല്ല വടക്കാങ്ങര

ദോഹ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരവും പാരീസ് സെന്റ് ജെര്‍മെയ്ന്‍ താരവുമായ നെയ്മര്‍ ഡി സില്‍വ സാന്റോസിന്റെ കണങ്കാല്‍ ശസ്ത്രക്രിയ ദോഹയില്‍ വിജയകരമായി നടന്നു.

ഇന്നലെ പുലര്‍ച്ചെ ദോഹയിലെത്തിയ നെയ്മര്‍ ഉച്ചയോടെയാണ് ലോകത്തിലെ പ്രമുഖ ഓര്‍ത്തോപീഡിക്, സ്‌പോര്‍ട്‌സ് മെഡിസിന്‍ ആശുപത്രിയായ അസ്‌പേറ്ററില്‍ ശസ്ത്രക്രിയക്ക് വിധേയനായത്.
അസ്‌പെറ്റര്‍ സിഎംഒ പ്രൊഫസര്‍ പീറ്റര്‍ ഡി ഹൂഗെ, ലണ്ടനിലെ ഫോര്‍ട്ടിയസ് ക്ലിനിക്കിലെ പ്രശസ്ത കണങ്കാല്‍ സര്‍ജന്‍ പിയറി ജെയിംസ് കാല്‍ഡര്‍, ബ്രസീലിയന്‍ സര്‍ജനും ദേശീയ ടീം ഡോക്ടറുമായ റോഡ്രിഗോ ലാസ്മര്‍ എന്നിവരുള്‍പ്പെടെ ഉയര്‍ന്ന യോഗ്യതയുള്ള സര്‍ജന്‍മാരുടെ ഒരു ടീമാണ് അസ്‌പെറ്ററിലെ ഓപ്പറേഷന്‍ മേല്‍നോട്ടം വഹിച്ചത്.

കണങ്കാല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും 4 മാസത്തെ വിശ്രമം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടീമിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറാണ് ദോഹയിലെ അസ്‌പെറ്റര്‍ ഹോസ്പിറ്റല്‍