Breaking News

പുതുപൊന്നാനി സ്വദേശി ഖത്തറില്‍ മരിച്ചു

ദോഹ. പുതുപൊന്നാനി സ്വദേശി ഖത്തറില്‍ മരിച്ചു. പുതുപൊന്നാനി ഗേള്‍സ് സ്‌കൂളിന് സമീപം താമസിക്കുന്ന പള്ളിത്താഴത്ത് ഹമീദലിയാണ് മരിച്ചത്. 54 വയസ്സായിരുന്നു.
റുഖിയ്യയാണ് ഭാര്യ. അഫ് ലഹ്, അഫ്ത്തഹ് എന്നിവര്‍ മക്കളാണ് .
സഹോദരങ്ങളായ അബൂബക്കര്‍, റഫീഖ് എന്നിവര്‍ ദോഹയിലുണ്ട്.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!