Breaking News

ഫിത്വര്‍ സകാത്ത് നല്‍കുവാന്‍ സകാത്ത് കാര്യ വകുപ്പ് ആഹ്വാനം


അമാനുല്ല വടക്കാങ്ങര

ദോഹ: എല്ലാ വിശ്വാസികളും കൃത്യ സമയത്ത് തങ്ങള്‍ക്കും ആശ്രിതര്‍ക്കുമുള്ള സകാത്ത് അല്‍ ഫിത്വര്‍ നല്‍കണമെന്ന് ഔഖാഫ് ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

സകാത്ത് അല്‍ ഫിത്വറിന്റെ തുക ഒരാള്‍ക്ര് 15 റിയാല്‍ എന്ന തോതിലാണ് നല്‍കേണ്ടതെന്നും ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥനയ്ക്ക് മുമ്പ് നല്‍കണമെന്നും സകാത്ത് കാര്യ വകുപ്പ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.