Breaking News

പന്ത്രണ്ടാമത് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠ മത്സര വിജയികളെ ആദരിച്ച് കത്താറ

ദോഹ:പന്ത്രണ്ടാമത് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠ മത്സര വിജയികളെ ആദരിച്ച് കത്താറ. കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ റമദാനിനോട് അനുബന്ധിച്ച് നടത്തിയ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠ മത്സരത്തിന്റെ 12-ാമത് സെഷനില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം നല്‍കി.വിജയികള്‍ക്ക് ക്യാഷ് പ്രൈസും പ്രശംസാപത്രവും ലഭിച്ചു. പങ്കെടുത്ത മറ്റുള്ളവരെയും ആദരിച്ചു.

അബ്ദുല്ല അബ്ദുള്‍ റഹ്മാന്‍, ഹുദൈഫ ഹസ്സന്‍, മുഹമ്മദ് അഷ്‌റഫ്, മഹമൂദ് അല്‍ ഖസീന്ദര്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഹാദി ഖാലിദ്, ഒമര്‍ അബ്ദുള്‍ റഹ്മാന്‍ ഹദ്രമി, മുഹമ്മദ് യാസര്‍, അബ്ദുല്‍ അസീസ് മക്കി എന്നിവര്‍ നേടി.

ഹജര്‍ സാരി, മറിയം സെയ്ദ്, ലൈല നിസാര്‍ എന്നിവരാണ് വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്. തസ്നീം ഹിഷാം, സാമിയ അക്തര്‍, ഖദീജ ഇമാദ് എന്നിവരാണ് രണ്ടാം സ്ഥാനക്കാര്‍.