Breaking News

നാളെ ശവ്വാല്‍ മാസപ്പിറ നോക്കാന്‍ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം

ദോഹ. നാളെ ഏപ്രില്‍ 20 വ്യാഴാഴ്ച വൈകുന്നേരം ശവ്വാല്‍ ചന്ദ്രക്കല നോക്കാന്‍ ഖത്തറിലെ എല്ലാ മുസ്ലിംകളോടും എന്‍ഡോവ്മെന്റ് ആന്റ് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.

ശവ്വാല്‍ മാസപ്പിറ കണ്ടാല്‍ സാക്ഷ്യം റിപ്പോര്‍ട്ട് ചെയ്യാന്‍ അല്‍ ദഫ്നയിലെ എന്‍ഡോവ്മെന്റ്, ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ കെട്ടിടത്തിലുള്ള കമ്മിറ്റിയുടെ ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണം. മഗ് രിബ്് നമസ്‌കാരത്തിന് ശേഷം ഉടന്‍ കമ്മിറ്റി യോഗം ചേരും.