Breaking News

മുപ്പതാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിന് ഇന്ന് തുടക്കം


അമാനുല്ല വടക്കാങ്ങര

ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് നടക്കുന്ന ഏറ്റവും വലിയ ട്രാവല്‍ ആന്റ് ടൂറിസം പ്രദര്‍ശനമായ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിന്റെ മുപ്പതാമത് പതിപ്പിന് ദുബൈ വേള്‍ഡ് സെന്ററില്‍ ഇന്ന് തുടക്കമാകും. നൂറ്റി അന്‍പതോളം രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം കമ്പനികള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ ആയിരക്കണക്കിന് സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 4 ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം മെയ് 4 ന് സമാപിക്കും.
നീണ്ട ഇടവേളക്ക് ശേഷം ഈ വര്‍ഷത്തെ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലെ സജീവ സാന്നിധ്യമായി ഖത്തറും പങ്കെടുക്കുന്നുണ്ട്.