Breaking News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഓര്‍ച്ചാര്‍ഡ് പരിസ്ഥിതി സ്‌നേഹികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു


അമാനുല്ല വടക്കാങ്ങര

ദോഹ. തുടര്‍ച്ചയായി ലോകോത്തര വിമാനത്താവളത്തിനുള്ള പുരസ്‌കാരം നേടിയ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഓര്‍ച്ചാര്‍ഡ് പരിസ്ഥിതി സ്‌നേഹികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. വിമാനത്താവളത്തിലൂടെ ട്രാന്‍സിറ്റ് ചെയ്യുന്നവരും യാത്ര ചെയ്യുന്നവരുമൊക്കെ അത്ഭുതത്തോടെയാണ് ഈ പച്ചപ്പ് ആസ്വദിക്കുന്നത്. ഫോട്ടോ പകര്‍ത്തിയും കണ്ടാസ്വദിച്ചുമൊക്കെ അന്താരാഷ്ട്ര യാത്രക്കാരുടെ ഇഷ്ട കേന്ദമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വലിയ ഇന്‍ഡോര്‍ ഗ്രീന്‍ സ്‌പേസായ ഓര്‍ച്ചാര്‍ഡ് മാറിക്കഴിഞ്ഞു. 300 മരങ്ങളും 25,000 ചെടികളുമുള്ള 6,000 ചതുരശ്ര മീറ്റര്‍ ഇന്‍ഡോര്‍ ട്രോപ്പിക്കല്‍ ഗാര്‍ഡനാണ് ഓര്‍ച്ചാര്‍ഡ്.