Uncategorized

ഖത്തറിലെ കോടതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു തുടങ്ങി


അമാനുല്ല വടക്കാങ്ങര

ദോഹ: നീതി നിര്‍വഹണം വേഗത്തിലാക്കുന്നതിനായി ഖത്തറിലെ കോടതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട്.

ആദ്യ ഘട്ടത്തില്‍ പബ്ലിക് പ്രോസിക്യൂഷനാണ് ഈ വിദ്യ പ്രയോജനപ്പെടുത്തുക. ഇതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നിക്കുകള്‍ ഉപയോഗിച്ച് വാക്കുകള്‍ ടെക്സ്റ്റാക്കി മാറ്റുന്ന സംവിധാനം നടപ്പിലാക്കി വരുന്നു.
അന്വേഷണങ്ങളിലും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മിനിറ്റുകളും മെമ്മോറാണ്ടങ്ങളും തയ്യാറാക്കുന്നതിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഇന്‍വെസ്റ്റിഗേഷന്‍ സെഷനുകളിലും കുറിപ്പുകള്‍ എഴുതുമ്പോഴും ലഭ്യമായ വിവരങ്ങള്‍ വേഗത്തിലും കൃത്യമായും വാചകങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു, ഇത് മനുഷ്യ ജോലി പരിമിതപ്പെടുത്തും.

ജുഡീഷ്യല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും വിവരങ്ങളുടെ കൃത്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

പബ്ലിക് പ്രോസിക്യൂഷന്‍ അതിന്റെ ചില ഓഫീസുകളില്‍ അടുത്തിടെ വേഡ്-ടു-ടെക്സ്റ്റ് പരിവര്‍ത്തന സേവനങ്ങളുടെ പരീക്ഷണാത്മക ഉപയോഗം ആരംഭിച്ചു. ഇതിന്റെ വിജയത്തെത്തുടര്‍ന്ന് കൂടുതല്‍ മേഖലകളില്‍ നടപ്പിലാക്കി വരികയാണ് .

Related Articles

Back to top button
error: Content is protected !!