Breaking News

നീറ്റ് പരീക്ഷ ഇന്ന്, ഈ വര്‍ഷം ഖത്തറില്‍ നിന്നും നാനൂറിലധികം പേര്‍ പരീക്ഷയെഴുതും


അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയിലെ അംഗീകൃത മെഡിക്കല്‍ കോളേജുകളില്‍ മെഡിസിനില്‍ ബിരുദപഠനത്തിന് പ്രവേശനം നല്‍കുന്നതിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ആന്റ് എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് പരീക്ഷ ഇന്ന് 11.30 മുതല്‍ ഉച്ചക്ക് 2.50 വരെ ഖത്തറില്‍ എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി നാനൂറിലേറെ വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഖത്തറില്‍ നിന്നും നീറ്റ് പരീക്ഷയെഴുതുന്നത്.
വിദ്യാര്‍ഥികള്‍ പരീക്ഷ സംബന്ധിച്ച ഗൈഡ്ലൈനുകള്‍ പൂര്‍ണമായും വായിക്കണമെന്നും നേരത്തെ തന്നെ പരീക്ഷ ഹാളിലെത്തണമെന്നും ബന്ധപ്പെട്ടവര്‍ ഉദ്ബോധിപ്പിച്ചു.
രാവിലെ 8.30 മുതല്‍ 11 മണിവരെയാണ് പ്രവേശന സമയം.