Breaking News

പൊതു റോഡില്‍ വാഹനം കൊണ്ട് അഭ്യാസം, വാഹനം ട്രാഫിക് അധികൃതര്‍ പൊക്കി


അമാനുല്ല വടക്കാങ്ങര

ദോഹ: പൊതു റോഡില്‍ വാഹനം കൊണ്ട് അഭ്യാസം കാണിച്ചതിന് , വാഹനം ട്രാഫിക് അധികൃതര്‍ പൊക്കി . നീല കോര്‍വെറ്റ് കാറാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതര്‍ പിടിച്ചെടുത്തത്.
ട്രാഫിക് നിയമലംഘനത്തിന് പിടികൂടിയ വാഹനം പൊതുവഴിയില്‍ ഒഴുകി നടക്കുന്നതിന്റെ ഫോട്ടോയും വീഡിയോയും ഡിപ്പാര്‍ട്ട്മെന്റ് പങ്കിട്ടു. നിയമലംഘനം സംബന്ധിച്ച് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.