Breaking News

ഖത്തര്‍ മലയാളി സലാലയില്‍ വാഹനാപകടത്തില്‍ മരിച്ചു


ദോഹ. ഖത്തര്‍ മലയാളി സലാലയില്‍ വാഹനാപകടത്തില്‍ മരിച്ചു . ഖത്തറില്‍ നിന്ന് പെരുന്നാള്‍ അവധിക്ക് സലാലയിലേക്ക് പോയ മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്ലഹ് ( 39) ആണ് മരിച്ചത്. മസ്‌കത്ത് സലാല റോഡിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ശനിയാഴ്ച രാത്രി സലാലയില്‍ നിന്ന് തിരിച്ചു പോകുന്നതിനിടെ, ഇവര്‍ സഞ്ചരിച്ച വാഹനം തുംറൈത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്ത് ഒട്ടകത്തെ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ മിസ്ബാഹ് (38) സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ഐ.സി.യു വില്‍ ചികിത്സയിലാണ് .
ഖത്തറിലെ അലി ബിന്‍ അലി കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു മരിച്ച മുഹമ്മദ് അഫ്ലഹ്
മസ്‌കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്താഹിനെയും കൂട്ടിയാണ് ഇവര്‍ സലാലയിലെത്തിയത്.. എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും, മുഹമ്മദ് അഫ്താഹും സുരക്ഷിതരാണ്.
സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇതോടെ പെരുന്നാളവധിക്ക് ജീവന്‍ പൊലിഞ്ഞ ഖത്തറിലെ ഇന്ത്യക്കാരുടെ എണ്ണം 8 ആയി