Breaking NewsUncategorized

ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ 2023 ഒക്ടോബര്‍ 5 മുതല്‍ 14 വരെ ദോഹയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: സ്വിറ്റ്‌സര്‍ലാന്‍ഡിന് പുറത്ത് നടക്കുന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബര്‍ 5 മുതല്‍ 14 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ വിശാലമായ വേദിയില്‍ നടക്കും . ഖത്തര്‍ ടൂറിസവും ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ദോഹയില്‍ നടക്കുന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ലോകോത്തരങ്ങളായ 30 ആഗോള ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളെ സ്വാഗതം ചെയ്യുന്നതില്‍ ഖത്തര്‍ ടൂറിസത്തിനും ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോക്കും അഭിമാനമുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ഫിഫ 2022 വേള്‍ഡ് കപ്പ് ഖത്തര്‍ മുതല്‍ ഫോര്‍മുല ഫണ്‍, ഖത്തര്‍ എയര്‍വേയ്സ് ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സ് 2023 വരെയുള്ള ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കായിക ഇനങ്ങളുടെ ആതിഥേയരായ ഖത്തറാണ് , ഇവന്റിന്റെ ജന്മനാടായ സ്വിറ്റ്സര്‍ലാന്‍ിന് പുറത്തേക്ക് ആദ്യമായി ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ കൊണ്ടുവരുന്നത്.

ഷോയില്‍ പങ്കെടുക്കുന്ന കാര്‍ പ്രേമികള്‍ക്ക് 10 തകര്‍പ്പന്‍ പുതിയ കാറുകള്‍ ആദ്യമായി കാണാനുള്ള അവസരമുണ്ട്, അവ ഇവന്റിനിടെ അനാച്ഛാദനം ചെയ്യാന്‍ ഒരുങ്ങുന്നു.

ഒക്ടോബര്‍ 5-ന് നടക്കുന്ന എക്സ്‌ക്ലൂസീവ് ഉദ്ഘാടന ചടങ്ങിലും അത്താഴ വിരുന്നിലും തുടങ്ങി ഒക്ടോബര്‍ 7 മുതല്‍ 14 വരെ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നതിന് മുമ്പ് ഒക്ടോബര്‍ 6-ന് ലോക മാധ്യമങ്ങളെ ജിംസ് ഖത്തര്‍ സ്വാഗതം ചെയ്യും.

Related Articles

Back to top button
error: Content is protected !!