Uncategorized

ഐ സി എഫ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു


ദോഹ : ഐ സി എഫ് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഒരു മണിക്ക് ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോനേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് എ തണ്ടാലെ ക്യാമ്പ് ഉത്ഘാടനം ചെയ്തു.ഐ സി എഫ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. അഹ്‌മദ് സഖാഫി പേരാമ്പ്ര, കെ വി മുഹമ്മദ് മുസ്ലിയാര്‍, അസീസ് സഖാഫി പാലോളി, അബ്ദുല്‍ സലാം ഹാജി പാപ്പിനിശേരി,കെ ബി അബ്ദുള്ള ഹാജി,റഹ്‌മതുല്ലാഹ് സഖാഫി, സുറൂര്‍ ഉമര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഐ സി എഫ് ഹെല്‍തൊറിയം ക്യാമ്പയിന്റെ ഭാഗമായി ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ സംഘടിപ്പിച്ച പരിപാടിയില്‍ നാനാതുറകളില്‍ പെട്ട നൂറ് ക്കണക്കിന് പേര്‍ രക്തം ദാനം ചെയ്തു.
ഹമദ് ഹോസ്പിറ്റല്‍ നല്‍കുന്ന പ്രശംസപത്രം വൈകീട്ട് നടന്ന സമാപന ചടങ്ങില്‍ വെച്ചു ഹോസ്പിറ്റല്‍ അധികൃതര്‍ ഐ സി എഫ് നേതാക്കക്കു കൈമാറി . നൗഷാദ് അതിരുമട സ്വാഗതവും ഉമര്‍ പുതുപ്പാടം നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!