Breaking News

എ എഫ് സി ഏഷ്യന്‍ കപ്പിനുള്ള ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ: ഈ മാസം 12 ന് ദോഹയില്‍ നടക്കുന്ന പതിനെട്ടാമത് എഎഫ്സി ഏഷ്യന്‍ കപ്പിനുള്ള ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു, ഖത്തര്‍ നാഷണല്‍ കോച്ച് മാര്‍ക്വസ് ലോപ്പസ് ആണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. കോണ്ടിനെന്റല്‍ ഫൈനലില്‍ പങ്കെടുക്കുന്ന ഓരോ ടീമിന്റേയും അന്തിമപട്ടികയില്‍ 23 കളിക്കാര്‍ക്ക് പകരം 26 പേര്‍ വേണമെന്നാണ് എഎഫ്സിയുടെ നിര്‍ദേശമനുസരിച്ചാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്.

സാദ് അല്‍ ഷീബ്, മെഷാല്‍ ബര്‍ഷാം (അല്‍-സദ്ദ്), സലാഹ് സക്കറിയ ( അല്‍-ദുഹൈല്‍ ) എന്നിവരാണ് ഖത്തറിന്റെ ഗോള്‍കീപ്പര്‍മാര്‍. തെരഞ്ഞെടുത്തു.

അല്‍ മഹ്ദി അലി, ലൂക്കാസ് മെന്‍ഡസ് ( അല്‍-വക്ര), ബുവാലേം ഖോഖി, പെഡ്രോ മിഗ്വേല്‍, താരെക് സല്‍മാന്‍ ( അല്‍-സദ്ദ്), സുല്‍ത്താന്‍ അല്‍ ബെറൈക്( അല്‍-ദുഹൈല്‍), ഹോമോം അല്‍ അമിന്‍ (അല്‍-ഗരാഫ), ബസ്സാം അല്‍ റാവി(അല്‍- റയ്യാന്‍) എന്നിവരാകും ഡിഫന്റ്.

അഹമ്മദ് ഫാത്തി, ജാസിം ഗാബര്‍ ( അല്‍- അറബി), അബ്ദുല്‍ അസീസ് ഹാതം ( അല്‍- റയ്യാന്‍), ഹസന്‍ അല്‍ ഹൈദോസ്, അലി അസദ്, മുഹമ്മദ് വാദ്, മുസ്തഫ മെഷാല്‍ (അല്‍- സദ്ദ്), ഖാലിദ് മുഹമ്മദ് (അല്‍- ദുഹൈല്‍) എന്നിവര്‍ മിഡ്ഫീല്‍ഡ് കളിക്കും.

അഹമ്മദ് അല്‍ ജാനി, അഹമ്മദ് അലാ (അല്‍- ഗരാഫ), അക്രം അഫീഫ്, യൂസിഫ് അബ്ദുറസാഖ് (അല്‍-സദ്ദ്), അല്‍ മോസ് അലി, ഇസ്മായില്‍ മുഹമ്മദ് (അല്‍-ദുഹൈല്‍), ഖാലിദ് മുനീര്‍ ( അല്‍-വക്ര) ഫോര്‍വേഡ് എന്നിങ്ങനെയാണ് ടീമില്‍ സ്ഥാനം പിടിച്ചത്.

Related Articles

Back to top button
error: Content is protected !!