Breaking News

ഖത്തറിലേക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലേക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം.
ആണ്‍കുട്ടികള്‍ക്ക് പ്രായം 25 കവിയരുത്. പെണ്‍ കുട്ടികളാണെങ്കില്‍ അവിവാഹിതരായിരിക്കണം. 6- 18 വയസ്സുവരെയുള്ള കുട്ടികള്‍ ഖത്തറിലോ പുറത്തോ ഉളള സ്‌കൂളുകളില്‍ ചേര്‍ത്തരവരാകണം, ഖത്തറില്‍ താമസിക്കുന്ന കാലത്തേക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് എടുക്കണം എന്നിവയാണ് പൊതു നിര്‍ദേശങ്ങള്‍.

ഗവണ്‍മെന്റ് , സെമി ഗവണ്‍മെന്റ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഫാമിലി അക്കമഡേഷന്‍ ഉള്ളവരോ അംഗീകൃത തൊഴില്‍ കരാറില്‍ പതിനായിരം റിയാലില്‍ കുറയാത്ത ശമ്പളമുള്ളവരോ ആയിരിക്കണം.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രൊഫഷന്‍ തൊഴില്‍ കരാര്‍ വഴി സാക്ഷ്യപ്പെടുത്തിയതും നോണ്‍ ലാബര്‍ കാറ്റഗറിയില്‍ പെടുന്നതുമാവണം.
അംഗീകൃത തൊഴില്‍ കരാര്‍ പ്രകാരം മിനിമം പ്രതിമാസ ശമ്പളം പതിനായിരം റിയാലോ, 6000 റിയാലും ഫാമിലി അക്കമഡേഷനും ഉള്ളവരാകണം.
മെട്രാഷ് 2 ആപ്‌ളിക്കേഷന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Related Articles

Back to top button
error: Content is protected !!