Uncategorized

മിഡ് ടേം അവധി കഴിഞ്ഞ് നാളെ 3,80,000 വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് മടങ്ങും

ദോഹ: 1,122 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലേക്കും കിന്റര്‍ഗാര്‍ട്ടനുകളിലേക്കുമായി 3,80,000 വിദ്യാര്‍ഥികള്‍ ഇടക്കാല അവധിക്ക് ശേഷം നാളെ മടങ്ങും.

നാളെ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അധ്യാപകര്‍ക്കായി ഇന്ന് സ്‌കൂളുകള്‍ തുറക്കും. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്ന കാര്യം സന്ദേശങ്ങളിലൂടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം സാലിഹ് അല്‍ നുഐമി പറയുന്നതനുസരിച്ച് ഖത്തറില്‍ സര്‍വ്വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസത്തിലെയും 40,000 വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ കെജി മുതല്‍ ഗ്രേഡ് 12 വരെയുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം 380,000 ല്‍ എത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 214 ആണ്. 2023-24 അധ്യയന വര്‍ഷത്തില്‍ 136,601 വിദ്യാര്‍ഥികളാണ് ഈ സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. യോഗ്യരായ 14,648 അധ്യാപകരാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത്. രാജ്യത്തുടനീളം 63 സര്‍ക്കാര്‍ കിന്റര്‍ഗാര്‍ട്ടനുകളും പ്രവര്‍ത്തിക്കുന്നുണ്ട്, അല്‍ നുഐമി പറഞ്ഞു.

സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 230 ആയി ഉയര്‍ന്നതായും ഈ അധ്യയന വര്‍ഷത്തില്‍ 236,448 വിദ്യാര്‍ത്ഥികളെ അവര്‍ ചേര്‍ത്തതായും അദ്ദേഹം പറഞ്ഞു. 14,000-ത്തിലധികം അധ്യാപകര്‍ സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നു. 115 സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകള്‍ ഉണ്ട്, ‘ അല്‍ നുഐമി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!