Local News

പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ : സിദ്ദീഖ് ചെറുവല്ലൂര്‍ പ്രസിഡന്റ്, നിമ്മി ജയദേവന്‍ ജന:സെക്രട്ടറി, അബ്ദുല്‍ കരീം ട്രഷറര്‍

ദോഹ. പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ സിദ്ദീഖ് ചെറുവല്ലൂര്‍ പ്രസിഡന്റ്, നിമ്മി ജയദേവന്‍ ജന:സെക്രട്ടറി, അബ്ദുല്‍ കരീം ട്രഷറര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അഷ്റഫ് കോഴിക്കോട്, ,സന്തോഷ് കുറുപ്പ് തിരുവനന്തപുരം, അബ്ബാസ് കല്ലന്‍ എന്നിവര്‍ വൈസ് പ്രസിഡന്റ്മാരും മുസ്തഫ പൂക്കാത്ത്, അഷ്റഫ് കൊടുങ്ങല്ലൂര്‍, ജമാല്‍ കോക്കൂര്‍ എന്നിവര്‍ സെക്രട്ടറിമാരുമാണ് .

ലോക കേരളാ സഭാംഗവും ഐ.സി. ബി.എഫ് ഇന്‍ഷുറന്‍സ് ആന്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഹെഡുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയാണ് മുഖ്യ രക്ഷാധികാരി. അബ്ദുല്‍ റഹ്‌മാന്‍ കുട്ടി കൊയിലാണ്ടി, വി.എസ് അബ്ദുല്‍ റഹ്‌മാന്‍ എറണാകുളം, റഹ്‌മത്തുള്ള തിരുവനന്തപുരം എന്നിവര്‍ രക്ഷാധികാരികളാണ്.

ജനറല്‍ ബോഡി യോഗത്തില്‍ അബ്ദുല്‍ റഹ്‌മാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഊഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ കരീം കൊല്ലം സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.

കേന്ദ്ര- കേരള സര്‍ക്കാറുകളുടെയും മറ്റും പ്രവാസി ക്ഷേമ പദ്ധതികളിലും അംഗങ്ങളാവാന്‍ സഹായ സഹകരണങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 2018 മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനഫലമായി ധാരാളം പേരെ വിവിധ പദ്ധതിയില്‍ അംഗങ്ങള്‍ ആക്കാനും ആനുകൂല്യങ്ങള്‍ നേടികൊടുക്കാനും സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.