Local News

ഡോ. മുഹമ്മദ് സലീം നദ് വിയെ ഖത്തറിലെ മട്ടന്നൂര്‍ നിവാസികള്‍ ആദരിച്ചു

ദോഹ. ദോഹയില്‍ നടന്ന ഇസ്ലാമിക്ക് ഫിനാന്‍സ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഖത്തര്‍ ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ഖത്തറിലെത്തിയ ഡോ. മുഹമ്മദ് സലീം നദ് വിയെ ഖത്തറിലെ മട്ടന്നൂര്‍ നിവാസികള്‍ ആദരിച്ചു.

മാര്‍ക്ക് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂറും,കമ്മറ്റി ഭാരവാഹികളും ചേര്‍ന്ന് ഡോ. മുഹമ്മദ് സലീം നദ്വിയെ മെമന്റോ നല്‍കി ആദരിച്ചു. റയിസ് ഫൈസിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച അനുമോദന സദസ്സില്‍ , പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ ആദ്യക്ഷത വഹിച്ചു. ഉസ്താദ് റയീസ് ഫൈസി,ജലീല്‍ മട്ടന്നൂര്‍, സംസാരിച്ചു. ഡോ. മുഹമ്മദ് സലീം നദ്വി സ്വീകരണത്തിനും ആദരവിനും നന്ദി അറിയിച്ചു.

മാര്‍ക്ക് ജന:സെക്രട്ടറി മുത്തലിബ് മട്ടന്നൂര്‍ സ്വാഗതവും സജീര്‍ വക്ര നന്ദിയും പറഞ്ഞു.