Breaking News

ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ടിക് ടോക്കുമായി ധാരണാപത്രം ഒപ്പുവച്ചു

ദോഹ: ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ടിക് ടോക്കുമായി ധാരണാപത്രം ഒപ്പുവച്ചു. ദോഹയില്‍ നടന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2024 ല്‍ വെച്ചാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ആഗോള സാമൂഹിക പ്ലാറ്റ്ഫോമില്‍ സമ്പദ്വ്യവസ്ഥയെ പ്രദര്‍ശിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതോടൊപ്പം ഖത്തറിന്റെ ഡിജിറ്റല്‍ കാല്‍പ്പാടുകള്‍ വിപുലീകരിക്കാനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.

ഈ ധാരണാപത്രത്തിന് കീഴില്‍, ടിക് ടോക്ക് രാജ്യത്തെ ആദ്യത്തെ ക്രിയേറ്റീവ് സ്റ്റുഡിയോ സ്ഥാപിക്കും. കൂടാതെ, പ്രാദേശിക പ്രതിഭകളെ ഉയര്‍ത്തുന്നതിനായി ക്രിയേറ്റീവ് വര്‍ക്ക്‌ഷോപ്പുകളും രൂപകല്‍പ്പന ചെയ്യും.