Local News

ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് പതിനൊന്നാമത് ശാഖ ബിര്‍ക്കത്തുല്‍ അവാമിറില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ വ്യാപാര സംരംഭമായ അല്‍ സുവൈദ് ഗ്രൂപ്പിന്റെ റീട്ടെയില്‍ ഡിവിഷന്‍ ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പതിനൊന്നാമത് ശാഖ ബിര്‍ക്കത്തുല്‍ അവാമിറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കമ്പനി സ്‌പോണ്‍സര്‍ മുഹമ്മദ് ബഖീത്, ഫായിസ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹംസ വിവി, ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, സഹ് ല ഹംസ എന്നിവര്‍ നേതൃത്വം നല്‍കി