Local News

‘രാഗമാല’ സീസണ്‍ -1 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. പ്രശസ്ത മലയാളം സംഗീത സംവിധായകരായ രവീന്ദ്രന്‍ മാസ്റ്റര്‍ – ജോണ്‍സന്‍ മാസ്റ്റര്‍ എന്നിവരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ടു ഏപ്രില്‍ മാസം ദോഹയില്‍ അരങ്ങേറുന്ന ‘രാഗമാല’ സീസണ്‍ -1 എന്ന പരിപാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 വില്‍ നടന്ന ചടങ്ങില്‍ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവയും ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയും ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ദോഹയിലെ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയരായ ‘ദോഹാ വേവ്‌സ് ഇവന്റസ് ‘ ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത് .
ദോഹ വേവ്‌സ് ചെയര്‍മാനും ഗായകനുമായ മുഹമ്മദ് തൊയ്യിബും , പ്രോഗ്രാം സംവിധായകനായ ഫൈസല്‍ അരിക്കാട്ടയിലും സംസാരിച്ചു. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍, ആര്‍ജെ സൂരജ്, ആര്‍ജെ.പാര്‍വതി, ജിജി അരവിന്ദ്, സുരേഷ് കുമാര്‍ , ബിജു പി മംഗലം, റിയാസ് കുറമ്പയില്‍ , അപര്‍ണ റെനീഷ് , മുഹ്സിന്‍ തളിക്കുളം , സുബൈര്‍ പാണ്ഡവത്ത് , തൗഫീഖ് അബ്ദുല്‍ ജബ്ബാര്‍ റിയാസ് കരിയാട് , അജ്മല്‍ , സിത്താര , ശ്രീരഞ്ജിനി എന്നിവര്‍ സംബന്ധിച്ചു .