Local News

അല്‍ ഖോറില്‍ നടന്ന ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് ഇരുനൂറോളം പേര്‍ പ്രയോജനപ്പെടുത്തി


ദോഹ. ഇന്നലെ കോര്‍ ബേ റസിഡന്‍സി – അല്‍ ഖോറില്‍ നടന്ന പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് ഇരുനൂറോളം പേര്‍ പ്രയോജനപ്പെടുത്തി. വിദൂര പ്രദേശങ്ങളിലുള്ള തൊഴിലാളികള്‍ക്ക് ദോഹയിലേക്ക് വരാനും എംബസി സേവനങ്ങള്‍ പ്രയോജനപ്പെടുത്താനുമുള്ള പ്രയാസം കണക്കിലെടുത്ത് ഖത്തറിലുടനീളം ഇത്തരം പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് തുടരുമെന്ന് എംബസി വ്യക്തമാക്കി.