Local News

കുവൈറ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഖത്തറിന്റെ മുന്നേറ്റം

ദോഹ. 2026 ഫിഫ ലോകകപ്പ്, 2027 ലെ എഎഫ്സി ഏഷ്യന്‍ കപ്പ് സൗദി അറേബ്യ എന്നിവക്കുള്ള യോഗ്യത റൗണ്ടില്‍ കുവൈറ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഖത്തറിന്റെ മുന്നേറ്റം . വ്യാഴാഴ്ച ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിലാണ് എഎഫ്സി ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായ ഖത്തര്‍ കുവൈറ്റിനെ പിടിച്ചുകെട്ടിയത്. ഖത്തര്‍ ക്യാപ്റ്റന്‍ അക്രം അഫീഫ് ഇരട്ട ഗോളുകള്‍ നേടിയാണ് ക്യാപ്ടനായ ശേഷമുള്ള ആദ്യ മല്‍സരത്തില്‍ തിളങ്ങിയത്. ഖത്തറും കുവൈറ്റും തമ്മിലുള്ള രണ്ടാമത് മല്‍സരം മാര്‍ച്ച് 26ന് കുവൈത്ത് സിറ്റിയില്‍ നടക്കും.