Local News

എം എച്ച് എം ഖത്തര്‍ ഇഫ്താര്‍ സംഗമവും പി പി ഹമീദിന് യാത്രയയപ്പും


ദോഹ. എം എച്ച് എം ഖത്തര്‍ ഇഫ്താര്‍ സംഗമവും പി പി ഹമീദിന് യാത്രയയപ്പും സംഘടിപ്പിച്ചു. നജ്മയിലെ കാലിക്കറ്റ് ഷെഫ് റെസ്റ്റോറന്റില്‍ വെച്ച നടന്ന ചടങ്ങില്‍ അന്‍പതില്‍ പരം ആളുകള്‍ പങ്കെടുത്തു. എം എച് എം ഖത്തര്‍ പ്രസിഡന്റ് ഫൈസല്‍ മലയില്‍ അദ്ധ്യക്ഷം വഹിച്ച സംഗമം കെഎം സി സി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എന്‍.പി. ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. എം എച്ച് എം ഖത്തര്‍ സെക്രട്ടറി റാഷിഖ് സ്വാഗതം പറഞ്ഞു. . മരുതോളി മൊയ്ദു, ടി. എം. മുനീര്‍, ജൗഹര്‍. വി.ടി എന്നിവര്‍ ആശംസയും ടി.പി. ഹമീദ് മറുപടി പ്രസംഗവും സലാം. സി. കെ നന്ദിയും പറഞ്ഞു. മൊയ്തു. പി. കെ, കുഞ്ഞബ്ദുള്ള. സി. കെ എന്നിവര്‍ നേതൃത്വം നല്‍കി.