Local News

ഒരുമയുടെ സന്ദേശം വിളംബരം ചെയ്ത് ഖത്തര്‍ കേരളാ കള്‍ച്ചറല്‍ സെന്റര്‍ ഇഫ്താര്‍ സംഗമം

ദോഹ. വിശുദ്ധ റമദാന്‍ മാസത്തില്‍ ഒരുമയുടെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശം വിളംബംരം ചെയ്ത് ഖത്തര്‍ കേരളാ കള്‍ച്ചറല്‍ സെന്റര്‍ ഐസിസി അശോക ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സൗഹൃദത്തിന്റേയും ഐക്യത്തിന്റേയും ഒത്തുചേരലായി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സംഗമം ഖത്തര്‍ കേരളാ കള്‍ച്ചറല്‍ സെന്റര്‍പ്രസിഡണ്ട് എ.വി. അബൂബക്ര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.

ഐസിസി പ്രസിഡണ്ട് എ.പി. മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്‌മാന്‍, ജനറല്‍ സെക്രട്ടറി നിഹാദ് അലി , കെ.എം.സിസി പ്രസിഡണ്ട് ഡോ. അബ്ദുസമദ്, ഇന്‍കാസ് പ്രതിനിധി കെ.കെ. ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സയ്യിദ് മശ്ഹൂദ് തങ്ങള്‍, ജഅഫര്‍ തങ്ങള്‍, ഐഎംസിസി ജനറല്‍ സെക്രട്ടറി ജാബിര്‍ ബേപ്പൂര്‍, ഷമീര്‍ വലിയ വീട്ടില്‍, മഷ്ഹൂദ് തിരുത്തിയാട് , എ പി ഖലീല്‍, എസ്.വൈ എസ് കണ്ണൂര്‍ ജില്ലാ ജില്ലാ ട്രഷറര്‍ ഹനീഫ കെ പി , പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറം ഖത്തര്‍ പ്രസിഡന്റ് ചന്ദ്ര മോഹനന്‍ ,തുടങ്ങിയവര്‍ അതിഥികളായി പങ്കെടുത്തു.

എസ്.വൈ.എസ്. കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് സഫ്വാന്‍ തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സി.വി. ഖാലിദ്, അബ്ദുല്‍ മജീദ് ഹുദവി പ്രസംഗിച്ചു. മുഹമ്മദലി ഖാസിമി റമളാന്‍ സന്ദേശം നല്‍കി. നൂറുദീന്‍ വാഫി ഖിറാഅത്ത് നടത്തി. ലൈവ് ക്വിസ് പ്രോഗ്രാം ആസിഫ് മാരാമുറ്റം, മുനീര്‍ പേരാമ്പ്ര നിയന്ത്രിച്ചു.

കേരളാ കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികളായ സൈനുദ്ദീന്‍ തങ്ങള്‍, ഇഖ്ബാല്‍ കൂത്തുപറമ്പ്, സി വി മുഹമ്മദ് അലി ഹാജി, അബ്ദുല്‍ മാലിക് ഹുദവി, ബശീര്‍ അമ്പലക്കണ്ടി, ജഅഫര്‍ കതിരൂര്‍, മൊയ്ദീന്‍ കുട്ടി ,ഇസ്മായില്‍ ഹാജി വെങ്ങശ്ശേരി ,എസ്‌കെഎസ്എസ്എഫ് ഖത്തര്‍ പ്രസിഡണ്ട് അജ്മല്‍ റഹ്‌മാനി, ജനറല്‍ സെക്രട്ടറി ഫദ്‌ലു സാദത്ത് നിസാമി, ദാവൂദ് തണ്ടപ്പുറം, റൈഞ്ച് പ്രസിഡണ്ട് സൈനുദ്ദീന്‍ നിസാമി, സെക്രട്ടറി റഈസ് ഫൈസി, അബു മണിച്ചിറ, സലീം കൈപ്പമംഗലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വര്‍ക്കിങ് പ്രസിഡണ്ട് ഇസ്മാഈല്‍ ഹുദവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സകരിയ മാണിയൂര്‍ സ്വാഗതം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!