Local News

ഖത്തര്‍ മാട്ടൂല്‍ എസ് വൈ എസ് ഇഫ്താര്‍ വിരുന്ന്

ദോഹ. സൗഹൃദം പുതുക്കാന്‍ ഒത്തു ചേരുന്നു എന്ന പ്രമേയത്തില്‍ ഖത്തര്‍ മാട്ടൂല്‍ എസ് വൈ എസ് ഇഫ്താര്‍ വിരുന്ന് നടത്തി. അത്‌ലന്‍സ് ക്ലബ് ഹൗസില്‍ നടന്ന സംഗമത്തില്‍ കുടുംബങ്ങള്‍ അടക്കം നൂറകണക്കിന് പേര്‍ സംബന്ധിച്ചു. സുബൈര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഹബീബ് മാട്ടൂല്‍, ആരിഫ് സി എച്, അബ്ദുല്‍ റൗഫ് ടി വി, സഹല്‍ സി കെ എന്നിവര്‍ സംസാരിച്ചു