Breaking News

ആടുജീവിതത്തിന് ഖത്തറില്‍ പ്രദര്‍ശനാനുമതി


അമാനുല്ല വടക്കാങ്ങര

ദോഹ. ചലചിത്രാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിന് ഖത്തറില്‍ പ്രദര്‍ശനാനുമതി ലഭിച്ചതായും താമസിയാതെ തന്നെ ഖത്തറില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും സംവിധായകന്‍ ബ്‌ളസി അറിയിച്ചു. മിക്കവാറും നാളെ മുതലാകും പ്രദര്‍ശനം ആരംഭിക്കുകയെന്നാണറിയുന്നത്.

മാര്‍ച്ച് 28 ന് റിലീസായത് മുതല്‍ സിനിമ ലോകത്ത് തരംഗമായി മാറിയ ചിത്രം കാണാന്‍ ഖത്തറിലുള്ള ആസ്വാദകര്‍ കാത്തിരിക്കുകയാണ്.
നോവ സിനിമ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെക്കുകയും ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ബെന്യാമീന്റെ നോവലിനെ ആസ്പദമാക്കി പ്രഥ്വിരാജിനെ നായകനാക്കി ബ്‌ളസി സംവിധാനം ചെയ്ത ആടുജീവിതം സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. യു.എ.ഇ.യാണ് ചിത്രത്തിന് ആദ്യം പ്രദര്‍ശനാനുമതി നല്‍കിയത്.

ഖത്തറിലെ പ്രമുഖ സംരംഭകനും സെപ്രോടെക് സിഇഒയുമായ ജോസ് ഫിലിപ്പും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് .