Breaking News

ശവ്വാല്‍ മാസപ്പിറവി കണ്ടില്ല, ഈദുല്‍ ഫിത്വര്‍ ബുധനാഴ്ച തന്നെ

ദോഹ. ഖത്തറില്‍ ഇന്ന് ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ നാളെ റമദാന്‍ മുപ്പതായി കണക്കാക്കുമെന്നും ഏപ്രില്‍ 10 ബുധനാഴ്ചയായിരിക്കും ഈദുല്‍ ഫിത്വര്‍ എന്നും മതകാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 642 പള്ളികളിലും ഈദ് ഗാഹുകളിലുമായി രാവിലെ 5.32 ന് പെരുന്നാള്‍ നമസ്‌കാരം നടക്കും.