Local News

സിപിഎ സീസണ്‍ ടു പോസ്റ്റര്‍ റിലീസ് ചെയ്തു

ദോഹ. ചാവക്കാട് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 6, 7, 8, 9, 10 തീയതികളില്‍ നടക്കുന്ന സിപിഎ സീസണ്‍ ടുവിന്റെ പോസ്റ്റര്‍ റിലീസ് മെയിന്‍ സ്‌പോണ്‍സര്‍ ലാന്‍ഡ് റോയല്‍ പ്രോപ്പര്‍ട്ടീസിന്റെ സിഇഒ സുഹൈര്‍ ആസാദ് നിര്‍വഹിച്ചു.

പ്രസിഡന്റ് കബീര്‍ തെരുവത്ത് അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഷെറിന്‍ പരപ്പില്‍ സ്വാഗതം പറഞ്ഞു. ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി ആലിന്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായ ഷെജി വലിയകത്ത്, നാസര്‍ എന്‍.ടി എന്നിവര്‍ സംബന്ധിച്ചു.