Local News

ഈദ് സന്തോഷവുമായി മലപ്പുറം ജില്ലാ ഒഐസിസി ഇന്‍കാസ് ഖത്തര്‍

ദോഹ: ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഈദ് സന്തോഷവുമായി ഫാമുകള്‍ സന്ദര്‍ശിച്ച് ഈദ് കിറ്റുകള്‍ കൈമാറി. ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് നൌഫല്‍ പിസി കട്ടുപ്പാറയുടേയും ഇര്‍ഫാര്‍ പകരയുടെയും നേതൃത്വത്തിലുള്ള സംഘമാണ് നഗര വീഥിയില്‍ നിന്നും ഏറെ അകലെയുള്ള ബൂ സംറ മരുഭുമിയിലെ ഫാമുകള്‍ സന്ദര്‍ശിക്കാനും ഈദ് സന്തോഷം കൈമാറാനും മുന്‍കൈ എടുത്തത്.

കഷ്ടത അനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കാന്‍ പുണ്യ റമദാന്‍ പഠിപ്പിക്കുന്ന പാഠം ഉള്‍കൊള്ളുക എന്നത് പ്രചോദനമാക്കുക എന്നതാണ് ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു വെക്കുന്നതെന്നും വൈസ് പ്രസിഡണ്ട് ചാന്ദിഷ് പൊന്നാനി പറഞ്ഞു. അമ്പതിലധികം ഫാമുകളില്‍ വ്യത്യസ്ഥ ടീമുകളായി സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.

പൊന്നാനി പാര്‍ലമെന്റ് ഓവര്‍സീസ് കാമ്പയിനിങ്ങ് കണ്‍വീനറായി തിരഞ്ഞെടുത്ത സലീം ഇടശ്ശേരിയേയും പ്രവാസ ലോകത്തെ ഇലക്ഷന്‍ പ്രചരണത്തിനായി കെപിസിസി നിയമിച്ച വാര്‍ റും മെമ്പറായി തിരഞ്ഞെടുത്ത വസീമിനേയും മലപ്പുറം ജില്ലാ ഒഐസിസി ഇന്‍കാസ് ഖത്തര്‍ അനുമോദിച്ചു .ജാഫര്‍ കമ്പാല സ്വാഗതവും നിയാസ് കൊട്ടപ്പുറം നന്ദിയും പറഞ്ഞു. വസീം പൊന്നാനി, റജീഷ് ബാബു, ഷഫീര്‍ നരണിപ്പുഴ, പ്രജേഷ് പ്രേമന്‍,അനീസ് കെടി വളപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.