Local News

എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പില്‍ ഖത്തറിന്റെ മല്‍സരങ്ങള്‍

ദോഹ. എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പില്‍ ഖത്തറിന്റെ ആദ്യ മല്‍സരം ഏപ്രില്‍ 15 തിങ്കളാഴ്ച വൈകുന്നേരം 6.30 ന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്തോനേഷ്യയുമായാണ്. ഏപ്രില്‍ 18 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ജോര്‍ഡാനുമായും ഏപ്രില്‍ 21 ന് ഞായറാഴ്ച ആസ്‌ട്രേലിയുമായുമാണ് ഖത്തറിന്റെ പോരാട്ടം