Local News

സംസ്‌കൃതി ഖത്തര്‍ -ഖിത്വവ ആള്‍ ഇന്ത്യ വടം വലി മത്സരം നാളെ മിസൈദ് എം. ഐ. സി സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍

ദോഹ :സംസ്‌കൃതി ഖത്തറും -ഖിത്വവയും സംയുക്തമായി സംഘടിപ്പിക്കുന്ന ആള്‍ ഇന്ത്യ വടം വലി മത്സരം നാളെ മിസൈദ് എം. ഐ.സി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും. മത്സരങ്ങളുടെ ഉല്‍ഘാടനം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിന്‍ഡന്റ് അബ്ദുല്‍റഹ്‌മാന്‍ ഇ. പി നിര്‍വഹിക്കും. വൈകിട്ട് നാലുമുതല്‍ ആരംഭിക്കുന്ന വാശിയേറിയ മത്സരത്തില്‍ നാലു വനിതാ ടീംമുകളും എട്ട് പുരുഷ ടീംമുകളും പങ്കെടുക്കും. മത്സര വിജയികള്‍ക്ക് ട്രോഫികളും ക്യഷ്‌പ്രൈസും സമ്മാനിക്കുമെന്ന് സംഘടകര്‍ അറിയിച്ചു.