Local News

സര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പിന്റെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ 12.30 വരെ

ദോഹ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടിന് കീഴിലുള്ള സര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പിന്റെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ 12.30 വരെയായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സല്‍വ റോഡിലുള്ള ഹെഡ് ക്വാര്‍ട്ടേര്‍സും വാദി അല്‍ ബനാത് പാസ്‌പോര്‍ട്ട് ഓഫീസ് ഹാള്‍ നമ്പര്‍ പത്തിലുളള ഓഫീസും ഞായര്‍ മുതല്‍ വ്യാഴം വരെ ഇതേ സമയക്രമമാണ് പിന്തുടരുക.