Local News

യുഡിഫ് തൃശ്ശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍

ദോഹ. യുഡിഫ് തൃശ്ശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയുടെ അധ്യക്ഷതയില്‍ കെഎംസിസി ഹാളില്‍ ചേര്‍ന്നു. ഖത്തര്‍ കെഎംസിസി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സലിം നാലകത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

മതേതരത്വ സങ്കല്‍പങ്ങളെയും , സാംസ്‌കാരിക പൈതൃകത്തെയും നശിപ്പിക്കുന്ന, ഫാസിസ്റ്റു ഭരണകൂടത്തെ തോല്‍പിക്കേണ്ട ഉത്തരവാദിത്വം എല്ലാ ജനാതിപത്യ മതേതരത്വ വിശ്വാസികളുടേതുമാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഇന്‍കാസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്‍കാസ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് താജുദ്ധീന്‍, കെഎംസിസിസ്റ്റേറ്റ് മുന്‍ വൈസ് പ്രസിഡന്റ് എവി അബൂ ബക്കര്‍, കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ, കെഎംസിസി തൃശൂര്‍ ജില്ല പ്രസിഡന്റ് എന്‍ റ്റി. നാസര്‍, ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്, കെഎംസിസി ഉപദേശക സമിതി മെമ്പര്‍ പി.വി ഹംസക്കുട്ടി എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

കെഎംസിസി സ്റ്റേറ്റ് ട്രഷറര്‍ ശ്രീ. പിഎസ്എം ഹുസൈന്‍ സ്വാഗതവും ഇന്‍കാസ് തൃശ്ശൂര്‍ ജില്ല സെക്രട്ടറി ഉല്ലാസ് നന്ദിയും പറഞ്ഞു.