Local News

ഖത്തര്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികമാഘോഷിച്ചു

ദോഹ : ഖത്തര്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ കെഫാഖിന്റെ അഞ്ചാമത് വാര്‍ഷികം ‘കിരണം 2024’ ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ സമുചിതമായി ആഘോഷിച്ചു.
പ്രശസ്ത സിനിമാ താരങ്ങളും, കൊട്ടാരക്കരയുടെ ചെറുമകനുമായ വിനു മോഹനും ഭാര്യ വിദ്യ വിനു മോഹനും മുഖ്യ അതിഥികള്‍ ആയിരുന്നു.
ഖത്തറിലെ പ്രശസ്തരായ കലാകാരന്മാരും കെഫാഖ് അംഗങ്ങളും അവതരിപ്പിച്ച ചെണ്ടമേളം, നൃത്ത നൃത്ത്യങ്ങള്‍, സംഗീതനിശ എന്നിവ സഹൃദയശ്രദ്ധ നേടി.
കെഫാഖിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ‘പ്രയാണം’ സുവനീറിന്റെ പ്രകാശനം തദവസരത്തില്‍ നിര്‍വഹിച്ചു.
കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.