Breaking News

പ്രൊഫഷണല്‍ റെഡിനസ് പ്രോഗ്രാം ആരംഭിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം ഖത്തര്‍ ഫിനാന്‍സ് ആന്‍ഡ് ബിസിനസ് അക്കാദമിയുമായി പ്രവര്‍ത്തന രേഖയില്‍ ഒപ്പുവച്ചു

ദോഹ. ജാഹെസ്’ എന്ന പേരില്‍ പ്രൊഫഷണല്‍ റെഡിനസ് പ്രോഗ്രാം ആരംഭിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം ഖത്തര്‍ ഫിനാന്‍സ് ആന്‍ഡ് ബിസിനസ് അക്കാദമിയുമായി പ്രവര്‍ത്തന രേഖയില്‍ ഒപ്പുവച്ചു. പ്രൊഫഷണല്‍ സന്നദ്ധത വര്‍ധിപ്പിക്കുന്നതിനും, തൊഴില്‍ സമ്പാദന സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും, നേതൃത്വവും ടീം വര്‍ക്ക് കഴിവുകളും വികസിപ്പിക്കുന്നതിനും സഹായകമായ ഈ പദ്ധതി തൊഴില്‍ രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. വ്യക്തികളെ അവരുടെ പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍ നേടുന്നതിനും അവരുടെ വിവിധ തൊഴില്‍ പാതകളില്‍ വിജയിക്കുന്നതിനും സഹായിക്കുന്നതിന് ക്രിയാത്മക ചിന്താശേഷി വികസിപ്പിക്കുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും പ്രദാനം ചെയ്യുകയാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.