
Local News
കെബിഎഫ് ബിസിനസ് കണക്ട് ഏപ്രില്‍ 30, മെയ് 1 തിയ്യതികളില്‍
ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന കെബിഎഫ് ബിസിനസ് കണക്ട് ഏപ്രില്‍ 30, മെയ് 1 തിയ്യതികളില്‍ ദോഹ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കും. ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, കേരള, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ് , തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പാട്രണേജിലാണ് രണ്ട് ദിവസത്തെ പരിപാടി നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55554650, 55891424 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.