Local News

റൂഹി മോളുടെ ചികിത്സ ഫണ്ടിലേക്ക് ഒരു ലക്ഷം റിയാല്‍ സംഭാവന ചെയ്ത് മലബാര്‍ ഗോള്‍ഡ്

ദോഹ. എസ്.എം.എ രോഗം ബാധിച്ച് സിദ്‌റ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന റൂഹി മോളുടെ ചികിത്സ ഫണ്ടിലേക്ക് ഒരു ലക്ഷം റിയാല്‍ സംഭാവന ചെയ്ത് മലബാര്‍ ഗോള്‍ഡ് മാതൃകയായി.
ഖത്തര്‍ ചാരിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കാമ്പയിനിന്റെ പ്രതികരണമായാണ് മലബാര്‍ ഗോള്‍ഡ് അധികൃതര്‍ തുക ഖത്തര്‍ ചാരിറ്റിക്ക് കൈമാറിയത്.