Local NewsUncategorized

ഖത്തര്‍ മണ്ണില്‍ ഇന്ത്യന്‍ ഉള്ളി കൃഷിയില്‍ നൂറുമേനി വിളയിച്ച് കായല്‍ മഠത്തില്‍ സൈദാലികുട്ടി

അമാനുല്ല വടക്കാങ്ങര

ദോഹ: ജൈവ കൃഷിയുടെ ഉപാസകനായ കായല്‍ മഠത്തില്‍ സൈദാലികുട്ടി ഖത്തര്‍ മണ്ണില്‍ ഇന്ത്യന്‍ ഉള്ളി കൃഷിയില്‍ നൂറുമേനി വിളയിച്ച് ശ്രദ്ധേയനാകുന്നു. ഇന്ത്യന്‍ ഉള്ളിയുടെ കയറ്റുമതി നിരോധനത്തെത്തുടര്‍ന്ന് ഖത്തറില്‍ ഉള്ളി വിലയില്‍ കണ്ണെരിയുമ്പോള്‍ ഏറെ ശ്രദ്ധേയമായൊരു സംരംഭമാണിത്. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി കൃഷിയില്‍ സജീവമായ കായല്‍ മഠത്തില്‍ സൈദാലികുട്ടിക്ക് ഏതൊരു വിളവും പൂര്‍ണ്ണമായും ജൈവരീതിയില്‍ വിളയിച്ചെടുക്കണമെന്നത് നിര്‍ബദ്ധമാണ്. ഉള്ളി ഇന്ന് ഏകദേശം അറുപത് സെന്റ് സ്ഥലത്ത് വിളവെടുപ്പിന് പാകമായി നില്‍ക്കുന്നു. നാട്ടില്‍നിന്നും വിത്ത് എത്തിച്ച് കഴിഞ്ഞ ഡിസംമ്പറില്‍ വിത്ത് പാകി മുളപ്പിച്ച് ബണ്ടുക്കളൊരുക്കി പറിച്ചു നട്ട് നാല് മാസങ്ങള്‍ക്ക് ശേഷമാണ് വിളവെടുപ്പിന് പാകമായത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55978046, 66162012 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!