Local News
പതിനഞ്ചാമത് ഗള്‍ഫ് ജല സമ്മേളനത്തിന് തുടക്കം
ദോഹ. പതിനഞ്ചാമത് ഗള്‍ഫ് ജല സമ്മേളനത്തിന് ഞായറാഴ്ച ദോഹയില്‍ തുടക്കമായി. ജിസിസി രാജ്യങ്ങളിലുടനീളം ആധുനിക സാങ്കേതികവിദ്യകള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി ഫലപ്രദമായ ജല മാനേജ്‌മെന്റ് നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു പരിപാടിയാണിത്.