Local News

ഖത്തര്‍ ഫൗണ്ടേഷന്റെ ബിരുദദാന ചടങ്ങില്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ പങ്കെടുത്തു

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ ബിരുദദാന ചടങ്ങില്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ പങ്കെടുത്തു . ഫൗണ്ടേഷന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 77 രാജ്യങ്ങളില്‍ നിന്നുളള 953 വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം ബിരുദം കരസ്ഥമാക്കിയത്.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, വൈസ് ചെയര്‍പേഴ്സണും ഖത്തര്‍ ഫൗണ്ടേഷന്‍ സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി, മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, സര്‍വകലാശാലാ പ്രസിഡന്റുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.