Local News

സിറ്റി എക്സ്ചേഞ്ച് ഖിയ ചാമ്പ്യന്‍സ് ലീഗ് 2024 ഇന്ന് ആരംഭിക്കും

ദോഹ: ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സിറ്റി എക്സ്ചേഞ്ച് ഖിയ ചാമ്പ്യന്‍സ് ലീഗ് 2024 ദോഹ സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും.
ഖത്തര്‍ മാസ്റ്റേഴ്സ്, ഗ്രാന്‍ഡ് മാള്‍ എഫ് സി, ഖത്തര്‍ തമിഴര്‍ സംഘം എഫ് സി, മംഗലാപുരം എഫ് സി, ഓലെ എഫ് സി, സിറ്റി എക്സ്ചേഞ്ച് എഫ് സി, ലാന്‍ഡ് റോയല്‍ മാക് എഫ് സി, എംബിഎം കെയര്‍ എന്‍ ക്യൂര്‍ എഫ് സി എന്നീ എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.

സിറ്റി എക്സ്ചേഞ്ച് ക്യുഐഎ ചാമ്പ്യന്‍സ് ലീഗ് 2024 എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഈ വര്‍ഷത്തെ പതിപ്പ് എട്ട് ടീമുകളുടെ പങ്കാളിത്തത്തോടെ മെയ് 9-ന് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം റാഡിസണ്‍ ബ്‌ളൂ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംഘാടകര്‍ അറിയിച്ചു.
സിറ്റി എക്സ്ചേഞ്ച് ക്യുഐഎ ചാമ്പ്യന്‍സ് ലീഗിന്റെ പുതിയ ട്രോഫിയുടെ അനാച്ഛാദനം മുഖ്യാതിഥി അല്‍ അറബി സ്പോര്‍ട്സ് ക്ലബ് വൈസ് പ്രസിഡന്റ് മുഹമ്മദ് ജാസിം അല്‍ കുവാരി നിര്‍വഹിച്ചു