Local News

ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി മല്‍ഖ റൂഹിയുടെ ചികിത്സ ഫണ്ട് കൈമാറി

ദോഹ : എസ്.എം.എ ടൈപ്പ് ഒണ്‍ രോഗബാധിതയായ നാല് മാസം പ്രായമായ പിഞ്ചു ബാലിക മല്‍ക്കാ റൂഹിയുടെ ഭീമമായ ചികിത്സ ആവശ്യത്തിലേക്ക് ഖത്തര്‍ ചാരിറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന ചികിത്സാ ധന സമാഹരണത്തിന് ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ചികിത്സ ഫണ്ട് കൈമാറി

ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ : അബ്ദുല്‍ സമദിന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച ചികിത്സാ ഫണ്ട് കൈമാറി

കെഎംസിസി ഖത്തര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് , ട്രെഷര്‍ ഹുസൈന്‍ സംസ്ഥാന ഉപദെശക സമിതി രവമശൃാമി എം പി ഷാഫി ഹാജി , സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര , ജനറല്‍ സെക്രട്ടറി സമീര്‍ സാദിഖ് പൈക്കര ജില്ലാ വൈസ് പ്രസിഡന്റ് നാസിര്‍ കൈതക്കാട് കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് ചെങ്കളം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഭാരവാഹികളായ നവാസ് ആസാദ് നഗര്‍ , റഹീം ചൗക്കി , റോസുദിന്‍ , അഷ്റഫ് മഠത്തില്‍ , യൂസഫ് മാര്‍പാനെടുക , നൗഷാദ് പൈക തുടങ്ങിയവര്‍ സംബന്ധിച്ചു