Local News

ക്യൂട്ടിക്ക് 18 ആം വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: ഖത്തറിലെ കാസര്‍കോടന്‍ കൂട്ടായ്മയായ ക്യൂട്ടിക്ക് 18ആം വാര്‍ഷിക യോഗം കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

മാനേജിംഗ് ഡയരക്ടര്‍ ലുക്ക്മാനുല്‍ ഹക്കിം അദ്ധ്യക്ഷത വഹിച്ചു, ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി ഉല്‍ഘാടനം നിര്‍വ്വഹിച്ചു, എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ആദം കുഞ്ഞി സ്വാഗതവും എകൗണ്ടന്റ് ഹാരിസ് പി.എസ്. വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിക്കുകയും, സാമ്പത്തിക റിപ്പോര്‍ട്ട് ഓഡിറ്റര്‍ മന്‍സൂര്‍ മുഹമ്മദ് അവതരിപ്പിച്ചു, എക്‌സിക്യൂട്ടിവ് അംഗം ബഷീര്‍ സ്രാങ്ക് നന്ദി പറഞ്ഞു.
അദ്ധ്യായന വര്‍ഷങ്ങളില്‍ അക്കാഡമി തലത്തില്‍ ഉന്നത വിജയം നേടിയ ക്യൂട്ടിക്ക് അംഗങ്ങളുടെ മക്കളെ യോഗത്തില്‍ വെച്ച് മെമന്റോ നല്‍കി അനുമോദിച്ചു.

പുതിയ ഭാരാവാഹികളായി ചെയര്‍മാന്‍ എം പി ഷാഫി ഹാജി, മാനേജിംഗ് ഡയറക്ടറായി ലുക്മാനുല്‍ ഹക്കീം, എക്സിക്യൂട്ടീവ് ഡയറക്ടറായി ആദം കുഞ്ഞി തളങ്കര, ഓഡിറ്റര്‍ മന്‍സൂര്‍ മുഹമ്മദ്, സെക്രട്ടറി അബ്ദുല്ല ത്രീ സ്റ്റാര്‍, ട്രഷററായി ഹാരിസ് പി എസ്, എന്നിവരെ തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഖാദര്‍ ഉദുമ, ബഷീര്‍ ചാലകുന്ന്, ഷഹിന്‍ എം.പി., അബ്ദുല്ല ദേലംപാടി, സുബൈര്‍ ബനാറസ്, ക്യൂട്ടിക്ക് അംഗങ്ങളായ അലി പേരൂര്‍, ഷെഫീഖ് ചെങ്കള, നുഹ്‌മാന്‍ ബാങ്കോട്, ബഷീര്‍ കെ.എഫ്.സി., ജാഫര്‍ പള്ളം, മഹമൂദ് മാര എന്നിവര്‍ ആശംസ പ്രസംഗം നടത്തി.