Local News

ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവന സമയം പുനക്രമീകരിച്ചു, മെയ് 19 മുതല്‍ പ്രാബല്യത്തില്‍

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ജനോപകാരപ്രദവുമാക്കുന്നതിനായി സേവന സമയം പുനക്രമീകരിച്ചതായി ഇ്ന്ത്യന്‍ എംബസി അറിയിച്ചു. പുതിയ സമയക്രമം മെയ് 19 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
പാസ്‌പോര്‍ട്ട്, പിസിസി, വിസ സര്‍വീസുകളുടെ സമയം മാറ്റിമില്ലാതെ തുടരും. രാവിലെ 8മണി മുതല്‍ 11.15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കുകയും ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ 4.15 വരെ ഡെലിവറിയുമായിരിക്കും.
എന്നാല്‍ പി.ഒ.എ, എന്‍.ആര്‍.ഐ, എന്‍ ഒ സി തുടങ്ങിയ മിസലാനിയസ് സേവനങ്ങളുടെ അപേക്ഷ സമര്‍പ്പിക്കലും ഡെലിവറിയും ഉച്ചക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3 മണിവരെയായിരിക്കും.